തമിഴക വെട്രി കഴകം (TVK) കേരള ഘടകത്തിന്റെ മെമ്പർഷിപ്പ് ഡ്രൈവ് വിജയകരമായി മുന്നോട്ട്! കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെടുക.
തമിഴക വെട്രി കഴകം Kerala State Committee

പാർട്ടിയെക്കുറിച്ച്

Tamizhaga Vettri Kazhagam - TVK Kerala

മാറ്റത്തിന്റെ ജനകീയ മുന്നേറ്റം

തമിഴക വെട്രി കഴകം (TVK) വെറുമൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല, മറിച്ച് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി രൂപംകൊണ്ട ഒരു ജനകീയ മുന്നേറ്റമാണ്. നമ്മുടെ പ്രിയ നേതാവ് വിജയ‌്‌യുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.

ജാതി, മത, വർഗ്ഗ ചിന്തകൾക്കതീതമായി എല്ലാ മനുഷ്യർക്കും തുല്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പാർട്ടി കേരളത്തിലും സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ജനകീയ പ്രശ്നങ്ങളിൽ നേരിട്ടിടപെട്ടുകൊണ്ട് സാധാരണക്കാരുടെ ശബ്ദമായി മാറാൻ TVK പ്രതിബന്ധമാണ്.

TVK Leadership Kerala

പാർട്ടി നയം (Our Ideology)

സമൂഹത്തിൽ നന്മയും മാറ്റവും കൊണ്ടുവരുന്നതിനായി ഞങ്ങൾ പിന്തുടരുന്ന അടിസ്ഥാന മൂല്യങ്ങൾ

സാമൂഹിക നീതി

സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കുക.

മതനിരപേക്ഷത

ഭേദചിന്തകളില്ലാതെ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിച്ചുകൊണ്ട് പരസ്പര സൗഹാർദ്ദം നിലനിർത്തുക.

അഴിമതി രഹിതം

ഭരണസംവിധാനങ്ങൾ പൂർണ്ണമായും സുതാര്യവും ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥവുമാക്കുക.

Our Vision Graphic
Our Vision

കാഴ്ചപ്പാട് (Vision)

കേരളത്തിലെ ഓരോ സാധാരണക്കാരനും അന്തസ്സോടെയും സ്വയംപര്യാപ്തതയോടെയും ജീവിക്കാൻ കഴിയുന്ന ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ എല്ലാ ജനങ്ങൾക്കും വിവേചനമില്ലാതെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഒരു മാതൃകാ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ഞങ്ങളുടെ ദീർഘകാല കാഴ്ചപ്പാട്.

Our Mission

ലക്ഷ്യം (Mission)

യുവതലമുറയ്ക്ക് മുൻഗണന നൽകിക്കൊണ്ട് അവരെ സാമൂഹിക മാറ്റങ്ങളുടെ മുൻനിരയിലേക്ക് കൊണ്ടുവരിക. ജനകീയ സമരങ്ങളിലൂടെയും സുതാര്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും ഭരണതലങ്ങളിലെ തിന്മകളെ തുടച്ചുനീക്കുക. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി താഴെത്തട്ടുമുതൽ ശക്തമായ കമ്മിറ്റികൾ രൂപീകരിച്ച് നിരന്തരം പ്രവർത്തിക്കുക.

Our Mission Graphic